മാവേലിക്കര:  ഒരു കുടുംബത്തിലെ രണ്ട് പേര്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സഹായം തേടുന്നു. മാവേലിക്കര പുതിയകാവ് ചെറുകര വീട്ടില്‍ നടരാജനാണ് മക്കളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ വലയുന്നത്. 23, 25 പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ക്കും അടിയന്തരമായി വൃക്കമാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ആഴ്ചയില്‍ മൂന്ന് തവണ ഇവര്‍ക്ക് ഡയാലിസിസ് നടത്തേണ്ട അവസ്ഥയിലാണ് തുടുംബമുള്ളത്. 35 ലക്ഷം രൂപയാണ് ഒരാളുടെ വൃക്കമാറ്റി വയ്ക്കുന്നതിനാവശ്യമായ ചെലവ്. വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ ചികിത്സയ്ക്കുള്ള പണച്ചലവും വാടകയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. മാവേലിക്കര നഗരസഭാ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് വേണ്ടി കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. 


Account Number 014707222093190001
IFSC code CSBK0000147
Bank കാത്തലിക് സിറിയന്‍ ബാങ്ക്
Branch കല്ലുമല