ലിനിയുടെ ഒന്നാം ചരമവാർഷികമായ ഇന്നലെ കോരള സർക്കാർ നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

കോഴിക്കോട്: മനുഷ്യത്വമാണ് ഏറ്റവും വലുതെന്നും അതിലേക്ക് മനുഷ്യൻ തിരിച്ചുവരണമെന്ന സന്ദേശമാണ് നഴ്സ് ലിനി തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചതെന്ന് നടി പാർവതി തിരുവോത്ത്. ലിനിയുടെ ഒന്നാം ചരമവാർഷികമായ ഇന്നലെ കോരള സർക്കാർ നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിപ്പ സംസ്ഥാനത്ത് വ്യാപകമായി പടർന്നുപിടിച്ച സമയത്ത് കോഴിക്കോട്ടുള്ള തന്റെ വീട്ടിൽ ഭയത്തോടെ കഴിയുകയായിരുന്നു. ഒരു ദിവസം ഷൂട്ടിങ് ലൊക്കേഷനിലേക്ക് അമ്മയെയും അച്ഛനെയും ഒപ്പം കൂട്ടാൻ തീരുമാനിച്ചു. അന്ന് രാവിലെയാണ് ലിനിയുടെ മരണവാർത്ത അറിയുന്നതെന്നും പാർവതി പറഞ്ഞു. 

പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്ത അനുസ്മരണച്ചടങ്ങിൽ ലിനിയുടെ ഭർത്താവ‌് സജീഷ‌് പുത്തൂർ, നിപ്പയെ അതിജീവിച്ച നഴ‌്സിങ‌് വിദ്യാർഥിനി എം അജന്യ തുടങ്ങിയവർ സംസാരിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.