അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിന് നേരെയായിരുന്നു കയ്യേറ്റ ശ്രമം.

പത്തനംതിട്ട: അടൂരിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ അസഭ്യവർഷവും കയ്യേറ്റശ്രമവും. ടിക്കറ്റ് എടുക്കാഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ടിക്കറ്റ് ഗണേഷ് കുമാറിന്റെ പിഎയുടെ പക്കൽ കൊടുത്തുവിടാമേന്നും യാത്രക്കാരൻ പറഞ്ഞു. പ്രതിയെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിന് നേരെയായിരുന്നു കയ്യേറ്റ ശ്രമം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് സ്വകാര്യ കമ്പനി സൂപ്പർവൈസർ ആയ കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബു അസഭ്യം പറഞ്ഞത്. കായംകുളത്ത് നിന്ന് അടൂരിനുള്ള അവസാന ബസിൽ ഇന്നലെ രാത്രിയാണ് ഈ സംഭവം. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും നിനക്ക് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചുമായിരുന്നു അസഭ്യവർഷം.

കണ്ടക്ടർ മനീഷ് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തെറിവിളിച്ച ഷിബുവിനേയും കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ ആയിരുന്നു ബസ്സിലെ പരാക്രമങ്ങൾ. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച യാത്രക്കാരനെയും കയ്യേറ്റം ചെയ്തിരുന്നു.

YouTube video player

'പോക്സോ പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു' ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസിൽ പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം