റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ശിവദാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

കൊല്ലം : കൊല്ലം ചല്ലിമുക്കിൽ ബൈക്കിക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. ചല്ലിമുക്ക് സ്വദേശിയായ എഴുപത്തിയഞ്ചുകാരൻ ശിവദാസൻ കാണിയാണ് മരിച്ചത്. വൈകിട്ട് ആറരമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ശിവദാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാലിനും തലയ്ക്കും പരിക്കേറ്റ ശിവദാസനെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. 

Read More : സംസ്ഥാനത്താകെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന; 48 സ്ഥാപനങ്ങൾ അടപ്പിച്ചു, 142 സ്ഥാപനങ്ങൾക്ക് നോട്ടീസ്