കളമശേരിയിൽ നിന്നും ചെന്നൈയിലെ എംആർഎഫിലേക്ക് കൊണ്ട് പോകുകയായിരുന്ന ഭരമേറിയ മെറ്റൽ ഉപകരണങ്ങൾ കയറു പൊട്ടി ലോറിയിൽ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്.
തൃശൂർ : ചാലക്കുടി-തൃശൂർ ദേശീയപാതയിൽ നിർമാണ സാമഗ്രികൾ കൊണ്ടുപോകുകയായിരുന്ന ലോറിയിൽ നിന്നും സാധനങ്ങൾ വീണ് റോഡരികിൽ നിൽക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആന്ധ്ര സ്വദേശി മോഹൻ സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം 6 മണിയോടെയാണ് ദേശീയപാതയിൽ വെച്ച് അപകടമുണ്ടായത്. കളമശേരിയിൽ നിന്നും ചെന്നൈയിലെ എംആർഎഫിലേക്ക് കൊണ്ട് പോകുകയായിരുന്ന ഭരമേറിയ മെറ്റൽ ഉപകരണങ്ങൾ കയറു പൊട്ടി ലോറിയിൽ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്.
റോഡരികിൽ പെയിന്റ് ചെയ്യുകയായിരുന്ന ആഗ്രാ സ്വദേശികളായ മോഹൻ സിംഗ്,രാജേഷ് എന്നിവരുടെ ദേഹത്തേക്കാണ് ഇത് വീണത്. മോഹൻ സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പെരുമ്പാവൂർ ഇ.കെ.കെ. കമ്പനിയിലെ തൊഴിലാളികളാണ്.

