പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി പ്രവർത്തിച്ച കെട്ടിടവും തകർന്നു

പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ അല്ലപ്രയ്ക്കടുത്ത് കുറ്റിപ്പാടത്ത് പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. ഒറീസാ സ്വദേശി രതൻ കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരും ഒറീസയിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് തൊഴിലാളികൾക്ക് പൊള്ളലേറ്റത്. പ്ലൈകോൺ എന്ന പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി പ്രവർത്തിച്ച കെട്ടിടവും തകർന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred