എന്നാൽ വീട്ടിലുണ്ടായിരുന്ന രണ്ട് ആടുകളെ അവിടെ ഉപേക്ഷിച്ച് പേരേണ്ട ഗതികേടിലായിരുന്നു സിജു. ആടുകൾ രണ്ട് ദിവസത്തോളം തീറ്റയും വെള്ളവുമില്ലാതെ കോണിപ്പടിയിൽ കയറി നിൽക്കുകയായിരുന്നു. ഒരു കെട്ട് പ്ലാവിലയുമായി സിജു എത്തിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവമറിയുന്നത്.

ഇടുക്കി:ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് വീടുകളിൽ വെള്ളം കയറിയതോടെ പ്രശ്നത്തിലായത് മനുഷ്യര്‍ മാത്രമല്ല,വളര്‍ത്തുമൃഗങ്ങള്‍ കൂടിയാണ്. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും മൃഗങ്ങള്‍ പലതും വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയി. പെരിയാർ കുത്തിയൊലിച്ച് വന്നപ്പോൾ തടിയംമ്പാട് സ്വദേശി സിജുവിന്‍റെ ഇരുനില വീടിന്‍റെ ആദ്യനില പൂർണ്ണമായും വെള്ളത്തിനടിയിലായി. മുന്നറിയിപ്പ് കിട്ടിയിരുന്നതിനാൽ വീട്ടുകാരെ മുഴുവൻ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു.

എന്നാൽ വീട്ടിലുണ്ടായിരുന്ന രണ്ട് ആടുകളെ അവിടെ ഉപേക്ഷിച്ച് പേരേണ്ട ഗതികേടിലായിരുന്നു സിജു. ആടുകൾ രണ്ട് ദിവസത്തോളം തീറ്റയും വെള്ളവുമില്ലാതെ കോണിപ്പടിയിൽ കയറി നിൽക്കുകയായിരുന്നു. ഒരു കെട്ട് പ്ലാവിലയുമായി സിജു എത്തിയപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവമറിയുന്നത്. തുടര്‍ന്ന് ആടുകളെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ടെറസ്റ്റിന് മുകളിലെത്തിച്ച് വെള്ളവും തീറ്റയും കൊടുത്തു. കൊണ്ടുപോകാൻ സ്ഥലമില്ലാത്തതിനാൽ ടെറസിൽ തന്നെ കെട്ടിയിടുന്നതാണ് നല്ലതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.