പത്തനംതിട്ടയിൽ വീട്ടമ്മയെ കടിച്ച വളർത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെ കടിച്ചതിന് ശേഷം ചത്തിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളർത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ പാൽ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്ക് ആണ് നായയുടെ കടിയേറ്റത്. വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെ കടിച്ചതിന് ശേഷം ചത്തിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.