Asianet News MalayalamAsianet News Malayalam

പെട്ടിമുടി ദുരന്തം: തെരച്ചില്‍ സ്വന്തം നിലയില്‍ തുടരുമെന്ന് കാണാതായവരുടെ ബന്ധുക്കള്‍

ദുരന്തം കഴിഞ്ഞ് പതിനെട്ട് ദിവസം നടത്തിയ തെരച്ചിലില്‍ 65 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. 

Pettimudi landslide rescue will continue says relatives of missed people
Author
Munnar, First Published Aug 30, 2020, 2:20 PM IST

ഇടുക്കി: പെട്ടിമുടിയില്‍ കാണാതായ പ്രിയപ്പെട്ടവര്‍ക്കുള്ള തെരച്ചില്‍ സ്വന്തം നിലയില്‍ തുടരുമെന്ന് ബന്ധുക്കള്‍. പ്രതികൂലമായ കാലാവസ്ഥയും മറ്റും കൊണ്ട് കഴിഞ്ഞ ദിവസം പെട്ടിമുടിയിലെ തെരച്ചില്‍ താല്‍ക്കാലികമായി അധികൃതര്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കായി ദുരന്തഭൂമിയില്‍ ബാക്കിയായവര്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. അവസാന ആളെ കിട്ടുന്നതു വരെ തെരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. 

ദുരന്തം കഴിഞ്ഞ് പതിനെട്ട് ദിവസം നടത്തിയ തെരച്ചിലില്‍ 65 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. പെട്ടിമുടിയാറ് കേന്ദ്രീകരിച്ചാണ് അവസാന ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഉള്‍വനത്തില്‍ പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും പ്രതികൂലമായ കാലാവസ്ഥയും പുഴയിലെ കുത്തൊഴുക്കും തെരച്ചിലിന് തിരിച്ചടിയായി മാറിയതോടെയണ് താല്‍ക്കാലികമായി തെരച്ചില്‍ അവസാനിപ്പിച്ചത്. 

എന്നാല്‍ ബാക്കിയുള്ളവരെ കൂടി കണ്ടെത്തുന്നതുവരെ സ്വന്തം നിലയില്‍ തെരച്ചില്‍ തുടരാനാണ് ബന്ധുക്കളുടെ തീരുമാനം. തെരച്ചില്‍ നിര്‍ത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി ശരിയല്ലെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. തെരച്ചില്‍ തുടരുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കി.

പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തം നടത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ച് മൂന്നാര്‍ പഞ്ചായത്ത്

പെട്ടിമുടി ദുരിതബാധിതരുടെ പുനരധിവാസം വൈകും, വീട് നിർമ്മാണത്തിന് ഭൂമി കണ്ടെത്താനായില്ലെന്ന് മന്ത്രി മണി

 

Follow Us:
Download App:
  • android
  • ios