പത്തനംതിട്ടയിലെ തട്ടുകടയിൽ ഫോണിലൂടെ തെറിവിളിച്ചതിനെത്തുടർന്ന് കൂട്ടത്തല്ല്. ചൂടുവെള്ളമടക്കം മുഖത്തൊഴിച്ചു, സംഭവത്തിൽ പോലീസ് കേസെടുത്തു.
പത്തനംതിട്ട: പത്തനംതിട്ട കൂടൽ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത്. ഏപ്രിൽ 20 ന് നടന്ന കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തട്ടുകടയിലെത്തിയവരിൽ ഒരാൾ ഫോണിലൂടെ തമാശയ്ക്ക് തെറിവിളിച്ചതാണ് കൂട്ടത്തല്ലിന് കാരണമായത്. കടയിലെത്തിയ ആൾ പരസ്യമായി ഫോണിലൂടെ തെറിവിളിക്കുന്നത് ഉടമയടക്കം ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കൂട്ട തല്ലിനിടെ ചൂടുവെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരിന്നു. സംഭവത്തിൽ കൂടൽ പൊലീസ് കേസെടുത്തു. കട ഉടമ ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. 2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 ) പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50) വലിയകത്ത് ഷാജി മകൻ ഷബീർ (30) പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31) എന്നിവർ ചേർന്ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ച് മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് കാലഘട്ടത്തിൽ മീൻ കച്ചവടം തുടങ്ങിയ നാച്ചു കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ സമീപത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ജഡ്ജ് ആയ ടി കെ മിനിമോൾ ആണ് ശിക്ഷ വിധിച്ചത്.