ആലപ്പുഴ: പൂച്ചാക്കൽ  പെരുമ്പളം കവലക്ക് സമീപം ബങ്ക് കട കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കടക്ക് തീപിടിച്ചത്. പാണാള്ളി  പഞ്ചായത്ത് വടക്കേകുന്നു പറമ്പത്ത് മജീദിന്  പഞ്ചായത്തില്‍ നിന്ന് ലഭിച്ച  ബങ്കാണിത്. അപകടത്തില്‍ കടക്കുള്ളിലെ സാധന സാമഗ്രികളെല്ലാം കത്തിനശിച്ചിട്ടുണ്ട്. മജീദ് ശാരീരിക വെല്ലുവിളി നേരിടുന്ന ആളാണ്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.