ഹരിപ്പാട്: ആലുപ്പുഴയില്‍ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി പിക്കപ് വാന്‍ മറിഞ്ഞു. കരുവാറ്റ കൽപകവാടി ഹോട്ടലിനു സമീപത്ത് വച്ചാണ് പിക്കപ് അപകടത്തില്‍ പെട്ടത്. കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് ചെമ്മീനുമായി പോവുകയായിരുന്ന പിക്ക് അപ്പ് വാനിന്റെ ടയർ പൊട്ടി മറിയുകയായിരുന്നു. 

നിയന്ത്രണം തെറ്റിയ പിക്ക് അപ്പ് വാൻ റോഡില്‍ മറിഞ്ഞു. ഉടനെ തന്നെ നാട്ടുകാരും പൊലീസും, ഹൈവേ പൊലീസും, ഫയർ ഫോഴ്സും സംയുക്തമായി റോഡ് ഗതാഗതം നിയന്ത്രിക്കുകയും ചെമ്മീൻ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും റോഡ് സഞ്ചാരയോഗ്യമാകുകയും ചെയ്തു.