പട്ടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തെരുവുവിളക്കിലേക്ക് ഇടിച്ചു കയറി. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് ഉപകരണം ഉപയോഗിച്ച് രക്ഷപ്പെടുത്തി. വാഹനത്തിന്റെ ഡോർ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
തിരുവനന്തപുരം: പട്ടത്ത് തെരുവുവിളക്കിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി അപകടം. പുലർച്ചെ 12:45ന് പട്ടം പൊലീസ് സ്റ്റേഷന് മുൻവശത്തുള്ള തെരുവു വിളിക്കിലേക്കാണ് ദോസ്ത് പിക്കപ്പ് വാഹനം ഇടിച്ചു കയറിയത്. പൊട്ടക്കുഴി ഭാഗത്തേക്ക് വരികയായിരുന്നു വാഹനം. അപകടത്ത തുടർന്ന് ഡ്രൈവർ സുധീഷ് ( 32 ) വാഹനത്തിൽ കുടുങ്ങി. തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക് ഉപകരണത്തിന്റെ സഹായത്തോടെ വാഹനത്തിന്റെ ഡോർ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലുകൾക്ക് പരിക്കേറ്റതിനാൽ പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് വിവരം.


