കണ്ണൂർ കുറുവ കാഞ്ഞിരയിലെ ഫർഹാനെയാണ് മരിച്ച നിലയിൽ കണ്ടത്. പതിനെട്ട് വയസ്സായിരുന്നു.

കണ്ണൂര്‍: കണ്ണൂരിൽ വിദ്യാർത്ഥി ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് തൂങ്ങി മരിച്ച നിലയിൽ. ലേണേഴ്സ് ടെസ്റ്റിൽ പരാജയപ്പെട്ട മനോവിഷമത്തിലായിരുന്നു വിദ്യാർത്ഥിയെന്ന് ബന്ധുക്കൾ പറഞ്ഞു. കണ്ണൂർ കുറുവ കാഞ്ഞിരയിലെ ഫർഹാനെയാണ് മരിച്ച നിലയിൽ കണ്ടത്. പതിനെട്ട് വയസ്സായിരുന്നു. തോട്ടട എസ് എൻ ട്രസ്റ്റിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also Read: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; അറസ്റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ച് തടിയൂരി മുൻ മാനേജർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്