ഇടുക്കി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനിയായ 21 കാരിക്കെതിരെയാണ് പോക്സോനിയമ പ്രകാരം മൂന്നാർ പോലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ 15 കാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചത്.

തമിഴ്നാട്ടിൽ നിന്നും  ഒരാഴ്ച മുൻപാണ് യുവതി ആൺകുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ചിത്തിരപുരത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. യുവതിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Read More: കോയമ്പത്തൂരിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ