പിഴയായി ചുമത്തിയ കാൽലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
പാലക്കാട്: പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും. പാലക്കാട് വടക്കഞ്ചേരി സ്വദേശി സജിത്തിനാണ് ശിക്ഷ. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെതാണ് വിധി. 2019 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രതി പലതവണ പീഡിപ്പിച്ചെന്നാണ് പ്രൊസിക്യൂഷൻ വാദം. പിഴയായി ചുമത്തിയ കാൽലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.

