2017 ൽ വെള്ളയിൽ സ്വദേശിനിയായ പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തി മുങ്ങുകയായിരുന്നു.

കോഴിക്കോട്: ജില്ലയിൽ പോക്സോ കേസ് പ്രതി എട്ട് വർഷത്തിനു ശേഷം പിടിയിൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വെസ്റ്റ്ഹിൽ സ്വദേശി അനശ്വര ഹൗസിൽ എബിൻ ചന്ദ്രൻ (42) നെയാണ് വെള്ളയിൽ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2017 ൽ വെള്ളയിൽ സ്വദേശിനിയായ പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തി മുങ്ങുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. എട്ട് വർഷത്തിനു ശേഷം പ്രതി വെസ്റ്റ് ബി ജി റോഡിൽ ഉള്ള പ്രതിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ് ഐ അഭിലാഷ്, എസ് സി പി ഒ സുജിത്ത്, സി പി ഒ മധു കെ എച്ച്ജി സഞ്ജു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...