കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍. പടിഞ്ഞാറത്തറ പത്താംമൈല്‍ സ്വദേശി പുത്തന്‍പുരയില്‍ അബ്ദുള്‍ അസീസ് (45) ആണ് അറസ്റ്റിലായത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസെടുത്തത് മുതല്‍,  അറസ്റ്റ് ഭയന്ന് ഇയാള്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കറും സംഘവും കര്‍ണാടകയിലെ തുംകൂറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്റ് ചെയ്തു.