പുതിയ പേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽ നിന്നും  മുംബൈയിൽ എത്തിയപ്പോഴാണ് ഇയാളെ ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്.

കാസർകോഡ്: പൊലീസിനെ വെട്ടിച്ചു ഇന്ത്യയിലും വിദേശത്തുമായി ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ. മൂന്ന് പോക്സോ കേസുകളിൽ പ്രതിയായ ചിറ്റാരിക്കൽ സ്വദേശി ആന്റോ ചാക്കോച്ചൻ (28) ആണ് അറസ്റ്റിലായത്. 13 വയസ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ടര വർഷമായി മുങ്ങി നടക്കുകയായിരുന്നു. പുതിയ പേരിൽ പാസ്പോർട്ട്‌ എടുക്കാനായി നേപ്പാളിൽ നിന്നും മുംബൈയിൽ എത്തിയപ്പോഴാണ് ഇയാളെ ചിറ്റാരിക്കൽ പൊലീസ് പിടികൂടിയത്.

വീണ വീജയന്‍ ടാക്‌സ് അടച്ചോ എന്നല്ലല്ലോ സിപിഎമ്മിനോട് ചോദിച്ചത്?മാസപ്പടി വാങ്ങിയോ എന്നല്ലേയെന്ന് വി മുരളീധരന്‍