കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. അയനിക്കാട് സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്.

കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. അയനിക്കാട് സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്. ഇന്നലെ വൈകീട്ട് നാട്ടുകാരാണ് പോക്സോ കേസില്‍ പ്രതിയായ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 

കഴിഞ്ഞ ദിവസം തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായിരുന്നു. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചത്. പഠനത്തിനെത്തിയപ്പോളായിരുന്നു സംഭവമെന്ന് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

അതേസമയം വയനാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം സമാനമായ വാർത്ത പുറത്തുവന്നിരുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ വയനാട്ടിൽ ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായെന്നതാണ് സംഭവം. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ ( 55 ) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. ഈ മാസം നാലാം തിയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തൃശൂരിൽ പ്രായപൂ‍ർത്തിയാകാത്ത കുട്ടിയെ മദ്രസയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ