Asianet News MalayalamAsianet News Malayalam

സ്കൂളില്‍ 'സുഖനിദ്രയില്‍' പ്രതികള്‍; പൊലീസ് വന്ന് ഉണര്‍ത്തി അറസ്റ്റ് ചെയ്തു

മൂന്നംഗ സംഘം കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരിയിൽ സ്കൂളിൽ ഉള്ളിൽ ഉറക്കത്തിലായിരുന്നു.

police arrested criminals who used school as shelter
Author
Thiruvananthapuram, First Published Jun 10, 2021, 12:52 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലും പെരുമ്പഴുതൂരിലും വിവിധ പ്രദേശങ്ങളിൽ കട കയറി അക്രമണം മുതൽ നിരവധി കേസുകളില്‍ പ്രതികളായ മൂവർ സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഒരാൾ പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെട്ടു. പോലീസിന്‍റെ കണ്ണ് വെട്ടിച്ച് നടന്ന പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്.

പെരുമ്പഴുതൂർ സ്വദേശി ശോഭലാൽ, കീളിയോട് സ്വദേശി സുധി സുരേഷ് ,എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥരുടെ കൺമുൻപിൽ നിന്ന് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നാട്ടിലെ സ്ഥിരം അക്രമികളായ ഇവർ പെരുമ്പഴുതൂർ സ്കൂളിനെയാണ് ഒളിതാവളമായി ഒരുക്കിയത്. 

മൂന്നംഗ സംഘം കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരിയിൽ സ്കൂളിൽ ഉള്ളിൽ ഉറക്കത്തിലായിരുന്നു. സംശയം തോന്നിയ നാട്ടുകാരൻ സ്കൂള്‍ പിടിഎ പ്രസിഡന്‍റിനെ കാര്യം അറിയിച്ചു.തുടർന്ന് നെയ്യാറ്റിൻകര പോലീസ് സ്ഥലത്ത് എത്തി പ്രതികളെ പിടി കൂടുകയായിരുന്നു. മൂന്ന് പേരിൽ ഒരാൾ പോലീസിനെ വെട്ടിച്ച് ഓടുന്നതും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പി ടി കൂടിയ പ്രതികളായ രണ്ടു പേരെയും പോലീസ് റിമാന്‍റ് ചെയ്തു.

Follow Us:
Download App:
  • android
  • ios