തിരുവനന്തപുരത്ത് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം സ്വദേശി കുമാർദാസ് ആണ് പിടിയിലായത്. മെയ് 21ന് പുലർച്ചെ ഒരുമണിയോടെ ആണ് കുമാർദാസ് ഭാര്യയെ ആക്രമിച്ചത്. 

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. ​കഴിഞ്ഞ മെയ് 21ന് പുലർച്ചെ ഒരുമണിയോടെ ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറപ്പാലം മിനി കോളനിയിലായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പ്രതി ക്രൂരമായി മർദിച്ചു.​പരസ്യമായി അസഭ്യം പറയുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ​വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി അടിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

​പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ കുമാർദാസ് ഫോർട്ട്, തമ്പാനൂർ, കരമന, വഞ്ചിയൂർ എന്നീ സ്റ്റേഷനുകളിലായി ഏഴോളം വധശ്രമ, ആക്രമണക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.