മൂന്ന് ലിറ്റര്‍ ചാരായവും 10 ലിറ്ററോളം കോടയും മറ്റ് വാറ്റുപകരണങ്ങളുമായാണ് രണ്ടുപേര്‍ പിടിയിലായത്.

പൂച്ചാക്കല്‍: പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പാണാവള്ളിയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് ലിറ്റര്‍ ചാരായവും 10 ലിറ്ററോളം കോടയും മറ്റ് വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. പാണാവള്ളി തൃച്ചാറ്റുകുളം ചെട്ടിമടത്തിൽ നികർത്ത് വീട്ടിൽ അനിരുദ്ധൻ (42), തൃച്ചാറ്റുകുളം പള്ളിത്തറ വീട്ടിൽ പ്രസാദ് (47) എന്നിവരാണ് പിടിയിലായത്. 

അനിരുദ്ധന്റെ കുടുംബവീട്ടിലെ താത്കാലിക ഷെഡിന് പുറകുവശത്ത് വാറ്റികൊണ്ടിരിക്കവേയാണ് ഇവര്‍ പിടിയിലായത്. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെന്നി പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജോസ് ഫ്രാൻസിസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺകുമാർ എം, കിംഗ് റിച്ചാർഡ്, ജോബി കുര്യാക്കോസ്, വിനോയ് പി വി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം