പെൺകുട്ടികളടക്കം നിരവധിപേർ ഉണ്ടായിരുന്ന പൊതുസ്ഥലത്ത് ഇത്തരത്തിൽ നടന്നതിനാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാന്‍റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയപ്പോൾ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് യുവാക്കളെ പൊലീസ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാങ്ക് വീഡിയോ ചെയ്യുന്നതായിരുന്നു എന്നതാണ് പൊലീസിന് ഇവ‍ർ നൽകിയ മറുപടി. പെൺകുട്ടികളടക്കം നിരവധിപേർ ഉണ്ടായിരുന്ന പൊതുസ്ഥലത്ത് ഇത്തരത്തിൽ നടന്നതിനാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാന്‍റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.

സ്ത്രീകളുടെ അടിവസ്ത്രം പാന്‍റിന് പുറത്ത്! ആറ്റിങ്ങലിൽ കറങ്ങി യുവാവ്, നാട്ടുകാർ ഇടപെട്ടു; പൊലീസെത്തി, അറസ്റ്റ്

സംഭവം ഇങ്ങനെ

കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുനാണ് പാന്‍റിന് മുകളില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ധരിച്ച് എത്തിയത്. അടിവസ്ത്രം പാന്‍റിന് മുകളിലിട്ട് ആറ്റിങ്ങല്‍ അങ്ങാടിയില്‍ കറങ്ങി നടന്നായിരുന്നു പ്രാങ്ക് വീഡിയോ ഷൂട്ട് ചെയ്തത്. ബസ് സ്റ്റാന്‍ഡ് പരിസരത്തും ആളുകൂടുന്നയിടത്തുമെല്ലാം നിന്ന് വീഡിയോ ചിത്രീകരണം തുടരുകയായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞതോടെ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. നാട്ടുകാരുടെ പരാതിക്ക് പിന്നാലെ പൊലീസ് എത്തിയപ്പോൾ, പൊലീസിന് മുന്നിലും യാതോരു കൂസലുമില്ലാതെ അര്‍ജുന്‍ നടക്കുകയായിരുന്നു. പൊലസ് ചോദ്യം ചെയ്തപ്പോഴാണ് പ്രാങ്ക് വീഡിയോയുടെ ചിത്രീകരണമാണെന്നും തൊട്ടടുത്തുള്ള കാറിലിരുന്ന് സുഹൃത്ത് ഇവ ചിത്രീകരിക്കുന്നുണ്ടെന്നും അർജുൻ പറഞ്ഞത്. ഇതോടെ സുഹൃത്തിനെയും പൊലീസ് പൊക്കി. പിന്നാലെ അർജുനെയും മുതുവിള സ്വദേശിയായ സുഹൃത്ത് ഷെമീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാന്‍റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്.

YouTube video player