മില്‍മ സ്ഥാപനത്തിന് സമീപം സിഗരറ്റ് വലിച്ചുനിന്ന മൂന്നുപേരെ പൊലീസ് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് 17 വയസ്സും ഒരാള്‍ക്ക് 18 വയസ്സുമാണെന്ന് കണ്ടെത്തി. സിഗരറ്റ് സമീപത്തെ കടയില്‍നിന്നാണ് വാങ്ങിയതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ രാത്രി പട്രോളിങ്ങിനിടെ സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തതോടെ പുറത്തായത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് വില്‍പ്പന നടത്തിയ സംഭവം. നിലമ്പൂര്‍ ടൗണില്‍ പുലര്‍ച്ചെ 1.40ഓടെയാണ് പൊലീസ് പരിശോധനയ്ക്കിടെ 17 വയസ്സുള്ള രണ്ട് കുട്ടികളെ കണ്ടെത്തിയത്. മില്‍മ സ്ഥാപനത്തിന് സമീപം സിഗരറ്റ് വലിച്ചുനിന്ന മൂന്നുപേരെ പൊലീസ് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് 17 വയസ്സും ഒരാള്‍ക്ക് 18 വയസ്സുമാണെന്ന് കണ്ടെത്തി. സിഗരറ്റ് സമീപത്തെ കടയില്‍നിന്നാണ് വാങ്ങിയതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് നിലമ്പൂർ ബസ്റ്റാന്‌റിന് സമീപത്തുള്ള കടയിലെത്തിയ പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് വിറ്റതായി മജീദ് (56), ഷിഹാബുദ്ദീന്‍ (42) എന്നിവര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുട്ടികള്‍ വലിച്ച പാതി കത്തിയ സിഗരറ്റും പൊലീസ് പിടിച്ചെടുത്തു. കേരള പൊലീസ് ആക്ടിലെയും സിഗരറ്റ്, മറ്റ് പുകയില ഉല്‍പന്ന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടരുകയാണ്.


