Asianet News MalayalamAsianet News Malayalam

കര്‍ഷകനോട് ചെയ്ത കൊടുംചതി: വിയര്‍പ്പൊഴുക്കി വിളയിച്ച വാഴകൾ വെട്ടിയിട്ടു, കവുങ്ങുകൾ പിഴുതും ക്രൂരത; പൊലീസ് കേസ്

പാലക്കാട്  ശ്രീകൃഷ്ണപുരം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്

Police case for destroying crops at palakkad kgn
Author
First Published Jan 21, 2024, 7:16 PM IST

പാലക്കാട്: ഒറ്റപ്പാലത്ത് കര്‍ഷകനോട് അജ്ഞാതരുടെ ക്രൂരത. ഒറ്റപ്പാലം കല്ലുവഴിയിൽ വയലിലെ വാഴയും കവുങ്ങിൻ തൈകളും വെട്ടി നശിപ്പിച്ചു. തിരുവാഴിയോട് മലപ്പുറം വീട്ടിൽ പ്രമോദിന്റെ കൃഷിയാണ് നശിപ്പിച്ചത്. ആലുങ്കുളം പാടശേഖരത്തിലെ ഒന്നര ഏക്കർ സ്ഥലത്ത് വാഴയും കവുങ്ങിൻ തൈകളുമാണ് പ്രമോദ് നട്ടുവളര്‍ത്തിയത്.

സ്ഥലത്ത് 1100 വാഴകളും 300 ലേറെ കവുങ്ങിൻ തൈകളുമാണ് വെച്ചിരുന്നത്. ഇതിൽ 500 വാഴകളും 300 കവുങ്ങിൻ തൈകളുമാണ് നശിപ്പിച്ചിട്ടുള്ളത്. അഞ്ച് മാസം പ്രായമായ വാഴകൾ അടുത്ത മാസത്തോടെ കുല നാമ്പെടുക്കാൻ തക്കവണ്ണം വളര്‍ച്ചയെത്തിയതായിരുന്നു. വാഴകൾ വെട്ടിയിട്ടപ്പോൾ കവുങ്ങിൻ തൈകൾ പിഴുതെടുത്താണ് നശിപ്പിച്ചിട്ടുള്ളത്.

ഇന്ന് രാവിലെ തൊഴിലാളികളുമായി കൃഷിയിടം നനയ്ക്കാൻ എത്തിയപ്പോഴാണ് സംഭവം പ്രമോദിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നിരാശയും സങ്കടവും കൊണ്ട് തകര്‍ന്ന പ്രമോദിനെ തൊഴിലാളികൾ ആശ്വസിപ്പിച്ചു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. പിന്നീട് പ്രമോദ് പാലക്കാട്  ശ്രീകൃഷ്ണപുരം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരാണ് ഈ ക്രൂരത കാട്ടിയതെന്ന് വ്യക്തമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios