ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം സ്റ്റേഷനിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം.

കോഴിക്കോട്: മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഡിഐജി നോർത്ത് സോണിന്റെ നിർദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎൽഎയും നടപടി ആവശ്യപ്പെട്ടിരുന്നു. ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം സ്റ്റേഷനിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം.

മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിയിലെത്തിയ പൊലീസ് ലാത്തി വീശിയാണ് സംഘർഷം പിരിച്ചു വിട്ടത്. പാണക്കാട് നടത്തിയ ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ നബിദിനവുമായി ബന്ധപെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തിയെന്നാരോപിച്ച് ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ എതിര്‍ വിഭാഗം സംഘടിച്ചതാണ് സംഘർഷത്തിലവസാനിച്ചത്.