Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ ഹെലികോപ്ടറിൽ നിരീക്ഷണം, പറന്നത് അരമണിക്കൂർ

നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സൈലൻറ് വാലി, അപ്പർ ഭവാനി കാടുകളിലാണ് നിരീക്ഷണം നടത്തിയത്

Police helicopter inspection on maoist region in Attappadi prm
Author
First Published Oct 28, 2023, 11:16 AM IST

പാലക്കാട്: മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ അട്ടപ്പാടിയിൽ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. അഗളി ഡിവൈ.എസ്പിയുടെ നേതൃത്വത്തിലായിരുന്നു നടപടി. നക്സൽ വിരുദ്ധ സേനയിലെ അംഗങ്ങളും നിരീക്ഷണത്തിൽ പങ്കെടുത്തു. സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കൽ. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ സൈലൻറ് വാലി, അപ്പർ ഭവാനി കാടുകളിലാണ് നിരീക്ഷണം നടത്തിയത്. അര മണിക്കൂർ പറക്കലിന് ശേഷം ഹെലികോപ്ടർ മലപ്പുറം അരീക്കോട്ടേക് മടങ്ങി. മഞ്ചക്കണ്ടി മാവോയ്സ്റ്റ് വെടിവെയ്പിൻ്റെ നാലാം വാർഷികമായതിനാൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios