ഹാൾ ടിക്കറ്റ് മറന്നെന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ ഉടൻ ദിയയെ ബൈക്കിൽ കയറ്റി എലവഞ്ചേരിയിലെ വീട്ടിലെത്തിച്ച് ഹാൾ ടിക്കറ്റ് എടുത്തു തിരിച്ചു നെന്മാറ ഗേൾസ് സ്കൂളിൽ പരീക്ഷയ്ക്ക് എത്തിച്ചു.
പാലക്കാട്: എസ്എസ്എൽസി ഐടി പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് മറന്ന് വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥിക്ക് രക്ഷയായി പൊലീസ് ഡ്രൈവർ. വഴിയരികിൽ കരഞ്ഞുനിന്ന ദിയ എന്ന പെൺകുട്ടിയെയാണ് പൊലീസ് സഹായിച്ചത്. പരീക്ഷ തന്നെ നഷ്ടമാകുമെന്ന ഭയന്ന കുട്ടിയെ സമയത്തിനു 10 മിനിറ്റു മുൻപു ഹാളിലെത്തിച്ച ഉദ്യോഗസ്ഥനെ നാട് അഭിനന്ദിച്ചു. നെന്മാറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി എലവഞ്ചേരി തെക്കുമുറി സി. ജനാർദനന്റെ മകൾ ജെ. ദിയയ്ക്കാണു ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവറും ചിറ്റൂർ വിളയോടി സ്വദേശിയുമായ എസ്. സുഭാഷിന്റെ സമയോചിത ഇടപെടൽ അനുഗ്രഹമായത്.
എസ്എസ്എൽസി ഐടി പൊതുപരീക്ഷക്കായി രാവിലെ നെന്മാറയിലെത്തി കൂട്ടുകാർക്കൊപ്പം ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് എടുത്തിട്ടില്ലെന്ന് അറിയുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന ആശങ്കയിൽ കരച്ചിലായി. ഈ സമയത്താണു പാലക്കാട് ഡിഎച്ച്ക്യൂവിലെ ഡ്രൈവർ ആയ സുഭാഷ്, ഹാൾ ടിക്കറ്റ് നഷ്ട്ടപെട്ട ദിയ കരയുന്നതു കണ്ടു കാര്യമന്വേഷിച്ചു.
Read More... ചെമ്മീൻ കെട്ടിൽ ഇരപിടിക്കാനിറങ്ങി ട്രാപ്പിലായി പരുന്തുകൾ, വെള്ളത്തിലായ പറവകൾക്ക് ഒടുവിൽ മോചനം
ഹാൾ ടിക്കറ്റ് മറന്നെന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ ഉടൻ ദിയയെ ബൈക്കിൽ കയറ്റി എലവഞ്ചേരിയിലെ വീട്ടിലെത്തിച്ച് ഹാൾ ടിക്കറ്റ് എടുത്തു തിരിച്ചു നെന്മാറ ഗേൾസ് സ്കൂളിൽ പരീക്ഷയ്ക്ക് എത്തിച്ചു. സെൽഫിയെടുത്താണ് ദിയ സന്തോഷം പങ്കുവെച്ചത്.
