18-കാരനായ അലി അസ്‌കറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. യുവാവിന് പിന്നില്‍ കുട്ടികളെ ലക്ഷ്യമിടുന്ന വലിയ മയക്കുമരുന്ന് മാഫിയയുണ്ടെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മലപ്പുറം: പറവണ്ണയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 10 ഗ്രാം മെ ത്താംഫിറ്റമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തന്‍പുരയില്‍ വീട്ടി ല്‍ അലി അസ്‌കറിനെ (18) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദി ഖും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖ ല സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡും തിരൂര്‍ സര്‍ക്കിള്‍ റേഞ്ച് ഓഫിസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്.

ബൈക്കും പിടികൂടി

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടി. ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍, അംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രവീണ്‍, അഖില്‍ ദാസ്, സച്ചിന്‍ ദാസ്, തിരൂര്‍ എക്‌സൈസ് അ സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, മുഹമ്മദ് അലി, ഗണേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ സുധീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സജിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസ്‌കറിന് പിന്നില്‍ വലിയ മയക്കുമരുന്ന് മാഫിയ ഉണ്ടെന്നും ലക്ഷ്യം കുട്ടികളുമാണെന്നാണ് പോലീസ് നിഗമനം. ഉടന്‍ അവരെ കൂടി പിടികൂടുമെന്നും പോലീസ് അറിയിച്ചു. പോലീസ് അന്വേക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.