കോഴിക്കോട് യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അബ്ദുല്‍ ഫാരിസിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ മാര്‍ച്ച് ഏഴിന് താമരശ്ശേരി അടിവാരത്ത് വെച്ച് ഫസല്‍ മുഹമ്മദ് എന്ന യുവാവിനെ വാളുപയോഗിച്ച് വെട്ടിയെന്നാണ് കേസ്.

കോഴിക്കോട്: യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. താമരശ്ശേരി അടിവാരം എലിക്കാട് സ്വദേശി പൂവിലേരി അബ്ദുല്‍ ഫാരിസിനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. അടിവാരം പാറക്കടവ് സ്വദേശി ഫസല്‍ മുഹമ്മദി(23)ന് നേരെയാണ് അബ്ദുല്‍ ഫാരിസ് ആക്രമണം അഴിച്ചുവിട്ടത്. ഫസലിനെ വാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. താമരശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred