മട്ടന്നൂരിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പൊലീസുകാരന് പാമ്പുകടിയേറ്റത്.  

മട്ടന്നൂര്‍: കണ്ണൂരില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്ന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ മട്ടന്നൂരിനടുത്ത് കീഴല്ലൂരിലാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റ അശ്വിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പൊലീസുകാരന് പാമ്പുകടിയേറ്റത്. പട്ടാന്നൂര്‍ സ്വദേശിയായ കെ. രാധയുടെ മൂന്നു പവന്‍റെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. രാധയുടെ പരാതിയില്‍ പൊലീസ് മട്ടന്നൂര്‍ പരിസരത്ത് പരിശോധന നടത്തവെ മാലപൊട്ടിച്ച സംഘത്തെ കീഴല്ലൂരില്‍ വച്ച് പിടികൂടി.

ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഒരു പ്രതി പൊലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസും നാട്ടുകാരും കാട്ടിലേക്ക് ഓടി. തെരച്ചിലൊനുടിവില്‍ പൊലീസ് പ്രതിയെ പിടികൂടി. ഇതിനിടെയാണ് സിപിഒ അശ്വിന് പാമ്പു കടിയേറ്റത്. ഉടനെ തന്നെ അശ്വിനെ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതേലമയം മോഷണക്കേസില്‍ പിടിയിലായവരെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Read More : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി, യുവാവ് അറസ്റ്റില്‍