ശ്യാമിലയെ ബന്ധു കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന സൂചനയെ തുടർന്നാണ് പരിശോധന

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് കാണാതായ ആൾ കൊല്ലപ്പെട്ടതാണെന്ന് നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന. തിരുവനന്തപുരം കല്ലറ പാങ്ങോട് പഴവിള സ്വദേശി ശ്യാമിലയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 12 വര്ഷം മുൻപാണ് ശ്യാമിലയെ കാണാതായത്. ഇവരുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കേസിൽ പൊലീസ് പരിശോധന തുടങ്ങിയത്. 

ശ്യാമിലയെ ബന്ധു കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന സൂചനയെ തുടർന്നാണ് പരിശോധന. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടരന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ആറ് മാസം മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിലാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് ഹോം നേഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് ശ്യാമിലയെ കാണാതാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player