കെഎസ്‍യു നേതാക്കളെ കറുത്തമുഖം മൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കി പൊലീസ്. കോടതിയുടെ രൂക്ഷവിമര്‍ശനം. തുടർന്ന് കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച് കോൺഗ്രസുകാർ രംഗത്തെത്തി
തൃശൂർ: കെഎസ്‍യു നേതാക്കളെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കി പൊലീസ്. കറുത്ത മുഖം മൂടി ധരിപ്പിച്ചാണ് കൊലക്കേസ് പ്രതികളെ പോലെ മൂന്ന് വിദ്യാർഥി നേതാക്കളെ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. മുഖം മൂടി ധരിപ്പിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എസ്എഫ്ഐ, കെഎസ്‍യു സംഘട്ടനത്തിൽ അറസ്റ്റിലായ വിദ്യാർഥികളെയാണ് ഇത്തരത്തിൽ കൈകാര്യം ചെയ്തത്. തുടർന്ന് കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച് കോൺഗ്രസുകാർ രംഗത്തെത്തി. കെഎസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഗണേഷ് ആറ്റൂർ, തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അൽ അമീൻ, ചേലക്കര നിയോജകമണ്ഡലം ജന സെക്രട്ടറിയും ഒറ്റപ്പാലം എൻഎസ്എസ് വിദ്യാർത്ഥിയുമായ അസ്‌ലം കിള്ളിമംഗലം എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ചത്.


