ഇവരില്‍ നിന്നും 2.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം: വർക്കലയിൽ മൂന്നു യുവാക്കളിൽ നിന്നായി എംഡിഎംഎ പിടികൂടി. വര്‍ക്കല വെട്ടൂര്‍ സ്വദേശി അബ്ദുള്ള, ചിലക്കൂര്‍ ചുമടുതാങ്ങി മുക്ക് സ്വദേശി വിഷ്ണുപ്രിയന്‍, കല്ലമ്പലം ഡീസന്റ് മുക്ക് സ്വദേശി അഫ്‌സല്‍ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

ഇവരില്‍ നിന്നും 2.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അബ്ദുള്ളയെ പിടികൂടുകയായിരുന്നു. അബ്ദുള്ള നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് മറ്റ് രണ്ട് പേരെയും പിടികൂടിയത്. തങ്ങൾ സിനിമാ പ്രവർത്തകരെന്നാണ് വിഷ്ണുവും അഫ്സലും പൊലീസിന് നൽകിയ വിവരം. 

അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ട് ഡോക്ടര്‍ക്കുനേരെ കത്തി വീശി ഭീഷണി; യുവാവ് അറസ്റ്റിൽ

അഭിനവ പിസി ജോർജാണ് അൻവർ, മദയാനയായി നടക്കാം; പാർട്ടിയെ വെല്ലുവിളിക്കാനായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

Asianet News Live | | PV Anvar | MV Govindan | Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്