ഹരിപ്പാട്: ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. ചിങ്ങോലി സംഗമം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 9മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവാവ് വാതിലുകൾ അടച്ചുപൂട്ടി ഗ്യാസ് തുറന്നുവിട്ടു തീ കൊളുത്തുകയായിരുന്നു. 

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കരീലകുളങ്ങര പൊലീസ് വാതിൽ തകർത്ത് ഉള്ളിൽ കയറി ഇയാളെ പുറത്തിറക്കി. ഈ സമയവും ഗ്യാസ് സിലിണ്ടറിൽ തീ പടരുകയായിരുന്നു. ഉടൻ ഹരിപ്പാട് നിന്നും ഫയർ ഫോഴ്സ് എത്തി ഗ്യാസ് സിലിണ്ടർ മാറ്റി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

Read Also:അച്ഛൻ തൂങ്ങി മരിച്ചു, അമ്മ വിഷം കഴിച്ചു: സംഭവങ്ങള്‍ക്ക് സാക്ഷിയായ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മോഷണത്തിനിടെ വീട്ടുടമസ്ഥരെത്തി; പിടിക്കപ്പെടുമെന്ന് ഭയന്ന് കള്ളന്‍ ആത്മഹത്യക്ക് ശ്രമിച്ചു

മാല മോഷണക്കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

മഹാരാഷ്ട്ര സെക്രട്ടറിയേറ്റിന് മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷയായി വല

മലപ്പുറത്ത് മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു