വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 12.5 ലിറ്റർ വിദേശ മദ്യവും 598 പാക്കറ്റ് ഹാൻസുമാണ് വീട്ടിൽ നിന്നും കണ്ടെടുത്തത്

കൽപ്പറ്റ: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മദ്യവും ഹാൻസുമായി ഒരാൾ പിടിയിൽ. ചുണ്ടേൽ വെള്ളം കൊല്ലി മണൽപള്ളി വീട്ടിൽ ഖാലിദ് (50) യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ പരിശോധന നടത്തിയപ്പോഴാണ് 12.5 ലിറ്റർ വിദേശ മദ്യവും 598 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും പിടിച്ചെടുത്തത്.

ഇയാൾക്കെതിരെ എക്സൈസിൽ മൂന്ന് കേസുകളുണ്ട്. വൈത്തിരി പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ സി ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ്‌ ഇൻസ്‌പെക്ടർ അനൂപ്, എ എസ് ഐ അസ്മ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷുക്കൂർ, നാസർ, സിവിൽ പൊലീസ് ഓഫീസർ രതിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.