കുട്ടി മരിച്ചത് രക്തം വാർന്നാണോ എന്ന് സംശയത്തെ തുടർന്നാണ് അന്വേഷണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർന്നുള്ള നടപടികൾ.

ഇടുക്കി: തൊടുപുഴ കാഞ്ഞാറിൽ 64 ദിവസം പ്രായമുള്ള ആൺകുട്ടി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടി മരിച്ചത് രക്തം വാർന്നാണോ എന്ന് സംശയത്തെ തുടർന്നാണ് അന്വേഷണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർന്നുള്ള നടപടികൾ. കുട്ടിക്ക് ശ്വാസതടസം അടക്കമുള്ള ചില രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസെടുക്കും.

YouTube video player