മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാറ്ററിങ് സ്ഥാപന ഉടമയ്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൊച്ചി: വിനോദയാത്രയ്ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി പൊലീസ്. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാറ്ററിങ് സ്ഥാപന ഉടമയ്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ഭക്ഷ്യവിഷബാധിച്ച് ചികിത്സയിലായത്. 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണാണ് ഇന്നലെ ചികിത്സയില്‍ പ്രവേശിച്ചത്. മറൈൻ ഡ്രൈവിലെ മരിയ ടൂർസിന്റെ ബോട്ടിൽ നിന്നുമുള്ള ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് നിഗമനം. ഇവർക്കെതിരെ സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live | Naveen Babu | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്