രാം വിവേകിന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു

തിരുവനന്തപുരം : പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ. പോത്തൻകോട് കരൂർ ഇടത്താട് രാം വിവേകിന്റെ വീട്ടിൽ പോത്തൻകോട്, നെടുമങ്ങാട് പൊലീസ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രാം വിവേക്, അഭിൻലാൽ, ഋഷിൻ എന്നിവരാണ് പിടിയിലായത്. കാപ്പാ കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതായിരുന്നു നെടുമങ്ങാട് പൊലീസ്. രാം വിവേകിന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. പെൺകുട്ടിയെ ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ പെൺകുട്ടിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കണ്ടാൽ കസ്റ്റഡിയിലെടുക്കും. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred