Asianet News MalayalamAsianet News Malayalam

ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ; പൂജാരിയിൽ നിന്ന് എയർ ഗണ്ണും കത്തിയും കോടാലിയും കണ്ടെത്തി

മുള്ളൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ലേലത്തിൽ വാങ്ങിയ ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്നാണ് സതീശൻ പൊലീസിനോട് പറഞ്ഞത്.

pooja at midnight in thrissur  air gun and knife found  from priest
Author
First Published Nov 24, 2022, 2:36 PM IST

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ. പൂജാരിയിൽ നിന്ന് കണ്ടെത്തിയത് എയർ ഗണ്ണും കത്തിയും കോടാലിയും പൊലീസ് കണ്ടെത്തി. മുള്ളൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ലേലത്തിൽ വാങ്ങിയ ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്നാണ് സതീശൻ പൊലീസിനോട് പറഞ്ഞത്. മൊഴിയെടുത്ത ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെന്ന് എരുമപ്പെട്ടി പൊലീസ് അറിയിച്ചു.

എരുമപ്പെട്ടിക്കടുത്ത് വരവൂര്‍ രാമന്‍കുളത്തെ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് ദിവസമായി അര്‍ധരാത്രിയില്‍ വെളിച്ചം കണ്ടതോടെയാണ് നാട്ടുകാര്‍ പരിശോധനയ്ക്ക് എത്തിയത്. ഇഷ്ടികയടുപ്പ് കൂട്ടിയായിരുന്നു പൂജ. എന്താണ് ചെയ്യുന്നതെന്ന് പൂജയ്ക്കിരിക്കുന്നയാളോട് നാട്ടുകാര്‍ ചോദിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. താന്‍ വാങ്ങിയ സ്ഥലത്ത് ദോഷം തീരാനുള്ള പൂജ നടത്തുകയാണെന്നാണ് മുള്ളൂര്‍കര സ്വദേശി സതീശന്‍ മറുപടി നല്‍കുന്നത്.

സമീപത്ത് നിന്നും എയര്‍ഗണ്ണും കോടാലിയും കത്തിയും കണ്ടെത്തിയതോടെ നാട്ടുകാര്‍ക്ക് ഭയമായി. പൊലീസിനെ വിളിച്ചു വരുത്തി പൂജാരിയെ കൈമാറി. ചോദ്യം ചെയ്യലിലും ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്ന് സതീശന്‍ ആവര്‍ത്തിച്ചു. ഇയാളെ വിട്ടയച്ചെങ്കിലും അന്വേഷണം തുടരുകയാണെന്നും നിയമ വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ കേസെടുക്കുമെന്നും എരുമപ്പെട്ടി പൊലീസ് അറിയിച്ചു. പൂജ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് നാട്ടുകാര്‍ക്കെതിരെ സതീശനും പരാതി നല്‍കിയിട്ടുണ്ട്

Follow Us:
Download App:
  • android
  • ios