അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്കും ഒരു സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്.

തിരുവനനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ചതിനെ ശേഷമാണ് ബസിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്കും ഒരു സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്. പൂജപ്പുരയിൽ നിന്ന് ജഗതിയിലേക്ക് പോകുകയാണ് കാർ ആണ് അപകടത്തിൽപ്പെട്ടത്.

ട്രാവലർ അപകടത്തിൽ യുവതി മരിച്ചു

കോട്ടയം തീക്കോയി - വാഗമൺ റോഡിൽ ട്രാവലർ അപകടത്തിൽപ്പെട്ട് സ്ത്രീ മരിച്ചു. കുമരകം സ്വദേശി ധന്യ (43) ആണ് മരിച്ചത്. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വാഗമണ്ണിലേക്ക് പോയ 12 പേരുടെ സംഘം ആണ് അപകടത്തിൽപ്പെട്ടത്.

കാൽനടയാത്രക്കാരനെ കാർ ഇടിച്ചു വീഴ്ത്തി
എംസി റോഡിൽ കൊട്ടാരക്കര കരിക്കത്ത് കാൽനടയാത്രക്കാരനെ കാർ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി ഒൻപതരയോടെയാണ് കരിക്കം സ്വദേശിയായ അറുപതുകാരൻ മലാഖി കൊച്ചുമ്മൻ അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. വയോധികനെ ഇടിച്ച കാർ നിർത്താതെ പോയി. ഗുരുതര പരിക്കുകളോടെ മലാഖി കൊച്ചുമ്മൻ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുന്നു.