ഇന്നലെ കാലത്ത് പത്തരയോടെ ചാണോത്ത് ഓഷോ ഫാമിന് സമീപത്തെ വലതുകര കനാല്‍പ്പുറം റോഡിലൂടെ വരികയായിരുന്ന ടിപ്പര്‍ ഇളകി കിടന്നിരുന്ന മണ്ണില്‍ തെന്നിനീങ്ങി കനാലിലേക്ക് മറിയുകയായിരുന്നു

തൃശൂര്‍: പട്ടിക്കാട് ചാണോത്ത് കോണ്‍ക്രീറ്റ് കട്ട ഇറക്കാനെത്തിയ മിനി ടിപ്പർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തില്‍ ചുമട്ടുതൊഴിലാളിക്കാണ് ജീവൻ നഷ്ടമായത്. അപകടത്തില്‍ പരുക്കേറ്റ ചുമട്ടുതൊഴിലാളി അലന്റ് ലാസര്‍ ആണ് മരിച്ചത്. ടിപ്പറിലെ കട്ടയുടെ മുകളില്‍ ഇരുന്നിരുന്ന മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. എടപ്പലം സ്വദേശി രതീഷ് മോഹന്‍, ചാണോത്ത് സ്വദേശി വര്‍ഗീസ്, എന്നിവരാണ് മറ്റു രണ്ടു പേര്‍. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

'അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം, ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ'; ആശങ്ക പങ്കുവച്ച് ബൽറാം

ഇന്നലെ കാലത്ത് പത്തരയോടെ ചാണോത്ത് ഓഷോ ഫാമിന് സമീപത്തെ വലതുകര കനാല്‍പ്പുറം റോഡിലൂടെ വരികയായിരുന്ന ടിപ്പര്‍ ഇളകി കിടന്നിരുന്ന മണ്ണില്‍ തെന്നിനീങ്ങി കനാലിലേക്ക് മറിയുകയായിരുന്നു. രതീഷും വര്‍ഗീസും സി.ഐ.ടി.യു. യൂണിയനിലെയും അലന്റ് ഐ.എന്‍.ടി.യു.സി. യൂണിയനിലെയും അംഗമാണ്. വാരിയെല്ല് പൊട്ടി മാരകമായ പരുക്ക് പറ്റിയ അലന്റ് ലാസറിനെ തൃശൂരിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഒമ്പതോടുകൂടി മരണപ്പെടുകയായിരുന്നു. പട്ടിക്കാട് അറങ്ങാശേരി ലാസറിന്റെ മകനാണ് അലന്റ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം