Asianet News MalayalamAsianet News Malayalam

പോസ്റ്റ്മാൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

ഇന്ന് രാവിലെ ലോൺ എടുത്ത പുരയിടത്തിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. 

postman consume acid committed suicide
Author
Vithura, First Published Jun 30, 2022, 5:18 PM IST

തിരുവനന്തപുരം: വിതുരയിൽ പോസ്റ്റ്മാൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വിതുര രേവതി ഹൗസിൽ രാജേന്ദ്രൻ നായർ (59) ആണ് ആത്മഹത്യ ചെയ്തത്. ഇയാൾ നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ആണ്. പാലോട് കാർഷിക വികസന ബാങ്കിൽ നിന്നും ഭൂപണയ ബാങ്കിൽ നിന്നും 6 ലക്ഷം രൂപ വായ്പ എടുത്തു. അത് മുതലും പലിശയും ചേർത്ത് നല്ല തുകയായി രണ്ട് മാസം മുമ്പ് ലേലത്തിൽ വച്ച് 50000 രൂപ അടച്ച് എന്നാണ് പറയുന്നത്. 

അന്ന് ബാങ്ക് പറഞ്ഞത് മറ്റ് ആവശ്യങ്ങൾക്ക് നിങ്ങൾക്ക് വസ്തു കരം തീർക്കാൻ കഴിയും എന്നാൽ ഇന്നലെ രാജേന്ദ്രൻ നായരുടെ ഭാര്യ തൊളിക്കോട് വില്ലേജ് ഓഫീസിൽ കരം തീർക്കാൻ ചെന്നപ്പോൾ ബാങ്ക് അറ്റാച്ച് ചെയ്തിരിക്കുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ച് പറഞ്ഞു. ഇന്നലെ രാത്രി 10 മണി വരെ രാജേന്ദ്രൻ നായർ വീട്ടിൽ എത്താത്തതിനാൽ വിതുര പോലീസിൽ കാണാനില്ല പരാതി നൽകി. 

ഇന്ന് രാവിലെ ലോൺ എടുത്ത പുരയിടത്തിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹത്തിൽ നിന്നും കിട്ടിയ കത്തിൽ ബാങ്കിന്റെ കടബാധ്യതയാണ് കാരണംമെന്ന് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 

ഉദയ്പൂർ കൊലപാതകം: ചാവേറാക്രമണങ്ങൾ പദ്ധതിയിട്ടിരുന്ന ഗ്രൂപ്പുകളിലും പ്രതികൾ അംഗങ്ങള്‍; ചോദ്യംചെയ്യാൻ എന്‍ഐഎ

'അജീഷയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു'; തേനൂരിൽ യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഒമ്പത് പേരുടെ മരണം ആത്മഹത്യയല്ല, ആസൂത്രിത കൂട്ടക്കൊല, ചായയിൽ വിഷം കലർത്തി

 

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഒമ്പത് പേരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലിലാണ് മുംബൈ പൊലീസ്. ഇവരുടെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ധീരജ് സുരവാസെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ഒമ്പത് പേരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. സംഗലി ജില്ലയിലെ മേസാലിലാണ് കൂട്ടക്കൊലപാതകം നടന്നത്. 

മൃഗ ഡോക്ടറായ മാണിക് വാൻമോറെ, മാണിക്കിന്‍റെ സഹോദരൻ പോപ്പറ്റ്, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരാണ് മരിച്ചത്. 
ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അബ്ബാസ് മുഹമ്മദ് അലി ബഗ്വാന്‍, ഈ സഹോദരങ്ങളിൽ നിന്ന് ഒരു കോടിയിലേറെ രൂപ കൈപ്പറ്റിയിരുന്നു. ഈ പണം തിരികെ ചോദിച്ചതാണ് മാണിക്കിന്റെയും  പോപ്പറ്റിന്റെയും ഇവരുടെ കുടുംബാംഗങ്ങളുടെയും കൊലപാതകത്തിലേക്ക് എത്തിച്ചത്. 

ബഗ്വാന്‍, കൂട്ടാളിയായ ധീരജ് സുരവാസെയുമായി ചേർന്നാണ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ജൂൺ 19 ന് ചായയിൽ വിഷം കലർത്തി, ഇരു കുടുംബങ്ങൾക്കും ഇവർ നൽകിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.  ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് സഹോദരങ്ങളുടെ വീടുകൾ തമ്മിൽ ഉണ്ടായിരുന്നത്. മാണിക് വാൻമോറെ, ഭാര്യ രേഖ, മക്കളായ പ്രതിമ, ആദിത്യ, മാണിക്കിന്‍റെ അമ്മ അക്കത്തായി എന്നിവരുടെ മൃതദേഹം ഒരു വീട്ടിലും മാണിക്കിന്‍റെ സഹോദരൻ പോപ്പറ്റ്, ഭാര്യ അർച്ചന, മക്കളായ സംഗീത, ശുഭം എന്നിവരുടെ മൃതദേഹം മറ്റൊരു വീട്ടിലുമായാണ് കണ്ടെത്തിയത്. ഇതിൽ ഒരു വീട്ടിൽ നിന്ന് ആതമഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.

പലതവണയായി കോടികൾ കൈപ്പറ്റിയ ബഗ്വാൻ ഒരു മന്ത്രവാദിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പണം കൈപ്പറ്റിയതല്ലാതെ നിധി എടുത്ത് നൽകാതെ വന്നതോടെയാണ് മാണിക് പണം തിരിച്ച് ചോദിച്ചത്. ഇതോടെ കൂട്ടക്കൊലപാതകം നടന്ന ദിവസം, ബഗ്വാനും ധീരജും മാണികിന്റെയും സോഹദരന്റെയും വീടുകളിലെത്തി, നിധി ലഭിക്കാനായി ഒരു പൂജ ചെയ്യാനുണ്ടെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇവരെ ടെറസിലേക്ക് പറഞ്ഞയക്കുകയും ഓരോരുത്തരെയായി വിളിച്ച് വരുത്ത് വിഷം കലർത്തിയ ചായ നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.  

Follow Us:
Download App:
  • android
  • ios