പോത്തൻകോട് അമിതവേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം
വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്.
തിരുവനന്തപുരം: പോത്തൻകോട് നന്നാട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന അയിരൂപ്പാറ സ്വദേശി ദീപു ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചുതറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്.