Asianet News MalayalamAsianet News Malayalam

പ്രസവവേദന, ആശുപത്രിയിലേക്കുള്ള യാത്രയിൽ ആരോഗ്യ നില വഷളായി; യുവതിക്ക് ആംബുലൻസിനുള്ളിൽ പ്രസവം

പ്രസവവേദന അനുഭവപ്പെട്ട ബീനയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ട്രൈബൽ പ്രൊമോട്ടർ 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടുകയായിരുന്നു.  

pregnant tribal woman gave birth  baby in kaniv 108-ambulance at pathanamthitta vkv
Author
First Published Nov 18, 2023, 11:09 AM IST

പത്തനംതിട്ട: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കോന്നി കൊക്കാത്തോട് കാട്ടാത്തി ഗിരിജൻ കോളനിയിലെ ബീന (23) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രസവവേദന അനുഭവപ്പെട്ട ബീനയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ട്രൈബൽ പ്രൊമോട്ടർ 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടുകയായിരുന്നു.  

തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോന്നി മെഡിക്കൽ കോളേജിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് അരുൺ ബാല, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ സി.കെ എന്നിവർ കോളനിയിൽ എത്തി ബീനയുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് തിരിച്ചു.  ആംബുലൻസ് അരുവാപ്പുലം എത്തിയപ്പോൾ ബീനയുടെ ആരോഗ്യനില വഷളാവുകയും ഇതോടെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യയുടെ പരിചരണത്തിൽ ഒന്നരയോടെ കുഞ്ഞിന് ജന്മം നൽകി.

തുടർന്ന് മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി. പിന്നീട് ഇരുവരെയും ആംബുലൻസ് പൈലറ്റ് അരുൺ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

Read More : 'അമ്മയ്ക്ക് സുഖമില്ല, വീട്ടിലേക്ക് വാ'; അച്ഛന്‍റെ ഫോൺ, ഓടിയെത്തിയ മകൻ ഞെട്ടി, മുന്നിൽ മരിച്ച് കിടക്കുന്ന അമ്മ

Follow Us:
Download App:
  • android
  • ios