രാവിലെ പത്തുമണിയോടെയാണ് പ്രീതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഇതോടെ ചന്ദ്രന്‍ ഒരു ഓട്ടോറിക്ഷ വിളിച്ച് ഭാര്യയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

പാലക്കാട് : പാലക്കാട് കാഞ്ഞിരപ്പുഴയിൽ യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കി. വെള്ളത്തോട് ആദിവാസി കോളനിയിലെ യുവതിയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. വെള്ളത്തോട് കോളനിയിലെ ചന്ദ്രന്‍റെ ഭാര്യയെ പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടപ്പോൾ ഓട്ടോറിക്ഷയിൽ ആശുത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. 

രാവിലെ പത്തുമണിയോടെയാണ് പ്രീതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഇതോടെ ചന്ദ്രന്‍ ഒരു ഓട്ടോറിക്ഷ വിളിച്ച് ഭാര്യയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യാത്രാമധ്യേ പ്രസവം നടന്നെങ്കിലും ഉടനെ തന്നെ പ്രീതയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ജീവനക്കാർ ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഈ മാസം 28നായിരുന്നു പ്രീതയുടെ പ്രസവ തീയതി.

Read More : 'ഒരൊറ്റ സ്വപ്‌നം, ഒന്നര വർഷത്തെ പരിശ്രമം'; നാടൊന്നിച്ചു, മാടാമ്പാറ നിവാസികൾക്ക് സ്വന്തം ​ഗ്രൗണ്ട് ഒരുങ്ങി

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | | Kerala Live TV News