Asianet News MalayalamAsianet News Malayalam

വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന എത്തി, ലക്ഷ്യം ഒ​റ്റ​യ്ക്ക് പോകുന്ന വൃദ്ധർ; മാ​ല പൊ​ട്ടി​ച്ച പ്ര​തി പി​ടിയിൽ

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ​രാ​ജ് ജ​യി​ൽ വാ​സ​ത്തി​നി​ടെ പ​രി​ച​യ​പ്പെ​ട്ട കൂ​ട്ടാ​ളി​ക്കൊപ്പം, ഒ​റ്റ​ക്ക് സ​ഞ്ച​രി​ക്കു​ന്ന വ​യോ​ധി​ക​രെ ല​ക്ഷ്യ​മി​ട്ട് പി​ടി​ച്ചു​പ​റി തു​ട​ങ്ങി

pretend to ask for direction and nabbed old womans golden necklace man arrested in trivandrum SSM
Author
First Published Dec 28, 2023, 12:59 PM IST

തിരുവനന്തപുരം: ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. ഇ​ള​മ്പ ടോൾ​മു​ക്ക് തെ​റ്റി​ക്കു​ഴി​വി​ള വീ​ട്ടി​ൽ രാ​ഹു​ൽ​രാ​ജി​നെ (27) ആ​ണ് കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ർ 24ന് ​രാ​വി​ലെ 7.30 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ട​യ​മ​ൺ കൊ​പ്പം ഭാ​ഗ​ത്തു നി​ന്ന് പ​ട്ടാ​ളം​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് റോ​ഡി​ലൂ​ടെ ഒ​റ്റ​ക്ക് ന​ട​ന്ന് വ​ന്ന ചെ​റു​നാ​ര​കം​കോ​ട് സ്വ​ദേ​ശി സു​മ​തി (80)​ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന അ​ഞ്ച് ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ​മാ​ല ബൈക്കി​ലെ​ത്തി​യ പ്ര​തി പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ര​ണ്ട് പേര്‍ വൃ​ദ്ധ​യു​ടെ അ​രി​കി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന​ത്. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കൂ​ട്ടു​പ്ര​തി​യെ മം​ഗ​ല​പു​രം പൊ​ലീ​സ് മ​റ്റൊ​രു കേ​സി​ൽ അ​റസ്റ്റ് ​ചെ​യ്തി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ​രാ​ജ് ജ​യി​ൽ വാ​സ​ത്തി​നി​ടെ പ​രി​ച​യ​പ്പെ​ട്ട കൂ​ട്ടാ​ളി​യോടൊപ്പം പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ഒ​റ്റ​ക്ക് സ​ഞ്ച​രി​ക്കു​ന്ന വ​യോ​ധി​ക​രെ ല​ക്ഷ്യ​മി​ട്ട് പി​ടി​ച്ചു​പ​റി തു​ട​ങ്ങുകയായിരുന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ​ക്കു​റി​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മ​റ്റൊ​രു മാ​ല മോ​ഷ​ണം നടത്തിയതും താനാണെന്ന് പ്രതി സമ്മതിച്ചു. ആ​റ്റി​ങ്ങ​ൽ, മം​ഗ​ലപു​രം സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തിയാണ് രാഹുല്‍, റൗ​ഡി ഹി​റ്റ് ലി​സ്റ്റി​ൽ പേരുള്ള ആ​ളാ​ണ് പ്ര​തിയെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​റ്റി​ങ്ങ​ൽ ഡി​വൈഎ​സ്പി ജ​യ​കു​മാ​റി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം കി​ളി​മാ​നൂ​ർ എ​സ് ​എ​ച്ച് ഒ ബി ​ജ​യ​ൻ, എ​സ് ​ഐ​മാ​രാ​യ വി​ജി​ത് കെ ​നാ​യ​ർ, രാ​ജി​കൃ​ഷ്ണ, ഷ​ജിം, എ​സ് സി പി ഒ ഷി​ജു, സി പി. ഒ കി​ര​ൻ, ശ്രീ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios