7 വർഷം കഠിന തടവാണ് പ്രതിയായ വികാരിക്ക് തൃശൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്

തൃശൂർ: പോക്‌സോ കേസിൽ തൃശൂരിൽ പുരോഹിതന് കഠിനതടവ് ശിക്ഷ. ബാലികക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതനെ പോക്സോ നിയമപ്രകാരമാണ് കോടതി ശിക്ഷിച്ചത്. 7 വർഷം കഠിന തടവാണ് പ്രതിയായ വികാരിക്ക് തൃശൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ഇതിനൊപ്പം തന്നെ 50000 രൂപ പിഴയും അടക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ ( 49വയസ്സ് ) യാണ് തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.

ബസിലെ യാത്രക്കിടെ ചങ്ങാത്തം, വിവാഹവാഗ്ധാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ബസ് ജിവനക്കാരൻ പിടിയിൽ

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി എന്നതാണ്. യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറി സുനീഷ് തായത്തു വയലാണ് കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം പയ്യന്നൂരിൽ നടന്ന ഒരു പൊതു പരിപാടിക്കിടെ വേദിയൊരുക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന സുനീഷ് ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി നിർത്തിയായിരുന്നു പീഡനം നടത്തിയത്. സഹിക്കവയ്യാതെ ഈ കുട്ടി ഉറക്കെ നിലവിളിച്ച് കരയുന്നത് കേട്ട് ആളുകൾ ഓടിയെത്തിയതോടെയാണ് രക്ഷയായത്.

സ്കൂൾ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

എന്നാൽ ഓടികൂടിയവരോട് അവിടെ എന്താണ് സംഭവിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നില്ല. പിന്നീട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കു കണ്ടതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോളാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി പറഞ്ഞ അടയാളങ്ങൾ വച്ചാണ് പീഡിപ്പിച്ചത് സുനീഷാണെന്ന് വ്യക്തമായത്. ഒളിവിൽ പോയ പ്രതിയെ മറ്റൊരു കേസിന്‍റെ ആവശ്യത്തിന് വേണ്ടിയാണ് എന്ന പേരിൽ വിളിച്ച് വരുത്തിയാണ് പയ്യന്നൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.