വയനാട്: വയനാട് മാനന്തവാടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. സ്ത്രീകളും കുട്ടികളുമടക്കം പരിക്കേറ്റ 42 പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബത്തേരിയിൽ നിന്ന് പോയ വാനമ്പാടി സെന്‍റ് തോമസ് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും നില ഗുരുതരമല്ല. സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.